മോണ്ടിസ്സോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

Kozhikode

കോഴിക്കോട്: പുതിയ ബസ്സ് സ്റ്റാന്റിനടുത്ത് സില്‍വര്‍ പ്ലാസ്സയിലെ രണ്ടാം നിലയില്‍ കേരള എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെ ആധുനിക സജ്ജീകരണങ്ങളോടു കൂടി ആരംഭിച്ച മോണ്ടിസ്സോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് ചെയര്‍പേഴ്‌സണ്‍ സി എന്‍ സുഭദ്ര ഉദ്ഘാടനം ചെയ്തു.

മോണ്ടിസ്സോറി ലാബ്, ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവയാണ് പുതിയ ക്ലാസ്സ് റൂമിന്റെ പ്രത്യേകതകള്‍. ഉദ്ഘാടന ചടങ്ങില്‍ കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കെ സതീശന്‍ അധ്യക്ഷനായിരുന്നു. മുഖ്യരക്ഷാധികാരി എം എ ജോണ്‍സണ്‍, കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് മൊണാലിസ എന്നിവര്‍ സംസാരിച്ചു.

ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന മോണ്ടിസ്സോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് കെ ഇ സി ട്രെയിനിംഗ് ഇന്‍ചാര്‍ജ്ജ് കെ രേഷ്മ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. ഫോണ്‍ : 9847504766.

Leave a Reply

Your email address will not be published. Required fields are marked *