‘ഇൻക്ലൂഡ്’അഖില കേരള ഭിന്നശേഷി സംഗമം ശനിയാഴ്ച കോഴിക്കോട് വെച്ച് നടക്കും

Kozhikode

കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീനി (കെ എൻ എം)ന്റെ യുവ ഘടകമായ ഐ.എസ്.എമ്മിന്റെ കീഴിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവത്തിച്ചുവരുന്ന റിവാഡ്(Rehabilitation, Education and Welfare Activities of Differently abled) ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇൻക്ലൂഡ്(Include) എന്ന പേരിൽ അഖില കേരള ഭിന്നശേഷി സംഗമം ശനിയാഴ്ച്ച(2024 ഫെബ്രുവരി 17) കോഴിക്കോട് സ്റ്റേഹാജ്ഞലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഗമം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി മുഖ്യാതിഥിയായിരിക്കും. കെ.എൻ.എം ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി, വൈസ് പ്രസിഡന്റുമാരായ പി.കെ. അഹമ്മദ്,ഡോ. ഹുസൈൻ മടവൂർ, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി ,പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ, എ.പി അബ്ദുസമദ് സാഹിബ്, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ, ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി,
എൻ.കെ മുഹമ്മദലി (പരിസൺ), ഷരീഫ് ഹിൽവുഡ്,എ. അസ്ഗറലി, കെ.വി അബദുൽ ലത്തീഫ് മൗലവി,നൂർ സേട്ട്, ബഷീർ പട്ടേൽത്താഴം, ഷബീർ കൊടിയത്തൂർ, ജലീൽ പരപ്പനങ്ങാടി തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും.

ഭിന്നശേഷി തൊഴിൽ സംവരണം; പ്രശ്നങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ സെമിനാർ, റിവാഡ് പെൻഷനേഴ്‌സ് മീറ്റ്, കേൾവി പരിമിതരുടെ സംഗമം, പഠന ക്ലാസുകൾ, ഭിന്നശേഷി സ്വയം സംരംഭകരുടെ സംഗമം, അവാർഡ് വിതരണം തുടങ്ങിയ വിവിധ സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകും.

ഭിന്നശേഷിക്കാർ വീടുകളിൽ വെച്ച് നിർമ്മിക്കുന്ന കര കൗശല വസ്തുക്കളുടെയും ഉല്പന്നങ്ങളുടെയും പ്രദർശനവും വിപണനവും സംഗമത്തിന്റെ ഭാഗമായി നടക്കും.