മലയാളി യുവാവ് റാസല്‍ഖൈമയില്‍ മരിച്ചു

Gulf News GCC

ദുബൈ: റാസല്‍ഖൈമയില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. മലയാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ട് മലപ്പുറം സ്വദേശിക്ക് അന്ത്യം സംഭവിച്ചത്. തിരൂര്‍ അന്നര സ്വദേശി മുഹമ്മദ് സുല്‍ത്താനാ(25)ണ് മരിച്ചത്. അബൂദബിയില്‍ ഗാരേജ് നടത്തുകയായിരുന്നു മുഹമ്മദ്. കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടരക്കായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് നിസാര പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *