ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമ സംഘാടക സമിതി രൂപീകരണ യോഗം 18 /1/ 2025ന് വൈകു: 3 മണിക്ക് ആയഞ്ചേരി കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദ് പറഞ്ഞു.
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാലിയേറ്റീവ് പ്രവർത്തകർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ, പ്രവാസികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ മുതലായവർ പങ്കെടുക്കണം