ഭിന്ന ശേഷി സംസ്ഥാന സ്പെഷൽ ഒളിമ്പിക്സ് : പട്ടർനടക്കാവ് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കെ എസ് ടി യു വിന്‍റെ ആദരം

Malappuram

തിരുന്നാവായ : ഭിന്ന ശേഷി സംസ്ഥാന സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരളയിൽ സ്വർണ്ണമെഡൽ അടക്കം ഉന്നത വിജയം നേടിയ പട്ടർനടക്കാവ് ബഡ്സ് സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികളെയും അവയെ പ്രാപ്തരാക്കിയ അധ്യാപകരെയും ജീവനക്കാരെയും കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.പങ്കെടുത്ത ഇനങ്ങളിൽ മൂന്ന് സ്വർണമെഡൽ നാല് വെങ്കലമെഡൽ എന്നിവയാണ് നേടിയത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 800 ഓളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

പട്ടർനടക്കാവ് ബഡ്സ് സ്ക്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കെ എസ് ടി യു മലപ്പുറം ജില്ലാ വനിതാ വിഭാഗം ചെയർപേഴ്സണുമായ ടി.വി. റംഷീദ ടീച്ചർ ഉപഹാരങ്ങൾ വിതരണം ചെയ്യും. തിരുന്നാവായ ഗ്രാമ പഞ്ചായത്തംഗം കെ.പി. നഫീസ അധ്യക്ഷത വഹിച്ചു. തിരുന്നാവായ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ലത്തീഫ് പള്ളത്ത് മുഖ്യ പ്രഭാഷണവും കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഇ.പി. ലത്തീഫ് അനുമോദന പ്രസംഗവും നടത്തി. കെ എസ് ടി യു മലപ്പുറം ജില്ലാ അസോസിയേറ്റ് സെക്രട്ടറി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന്ന് നേതൃത്വം നൽകി. തിരൂർ ഉപജില്ല പ്രസിഡൻ്റ് റഫീഖ് പാലത്തിങ്ങൽ, വനിതാ വിഭാഗം കൺവീനർ ഹസീന തൊട്ടി വളപ്പിൽ, തിരുന്നാവായ പഞ്ചായത്ത് കൺവീനർ സൽമാൻ കരിമ്പനക്കൽ, കുറ്റിപ്പുറം ഉപജില്ല എക്സിക്യുട്ടീവ് അംഗം ബഷീർ എടക്കുളം, സ്പെപെഷൽ സ്ക്കൂൾ അധ്യാപിക പി.കെ. സിന്ദു എന്നിവർ സംസാരിച്ചു.