തിരുവനന്തപുരം: ഭിന്നശേഷി നിയമനം നടന്നില്ലെന്ന കാരണം പറഞ്ഞ് 16000 ത്തോളം എയ്ഡഡ് അധ്യാപകർക്ക് നിയമനാംഗീകാരം നൽകാതെയും നോഷണൽ എന്ന പേരിൽ അധ്യാപക തസ്തികകളെ തരം മാറ്റിയും കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ച ഇടതുപക്ഷം അധ്യാപകരെയും ജീവനക്കാരെയും സമരത്തിലേക്ക് മനപ്പൂർവ്വം തള്ളിവിടുകയാണ് .കഴിഞ്ഞ 9 വർഷമായി ഭരണമല്ല മറിച്ച് സ്വജന പക്ഷപാതവും ഖജനാവ് കൊള്ളയുമാണ് ഇവിടെ നടക്കുന്നത്. ജോലി ചെയ്ത കാലയളവ് കഴിഞ്ഞ 2016 മുതൽ 2021 വരെ നിയമിതരായ അധ്യാപകർക്ക് നോഷണൽ ആയി നിയമിച്ചു. ആ കാലയളവിലെ ശമ്പളം ഒരു രൂപ പോലും കൊടുക്കാത്തത് തൊഴിലാളി സർക്കാരിന് യോജിച്ചതാണോ എന്ന് പിണറായി സർക്കാർ ആലോചിക്കണം.കെ എ ടി എ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭിന്നശേഷിയുടെ പേരിൽ കെ ഇ ആർ വ്യവസ്ഥ പാലിച്ച് നിയമനം ലഭിച്ച അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അവരുടെ മക്കളെ പോറ്റാൻ സർക്കാരിൻറെ മുന്നിൽ നിയമനത്തിനായി അവർ യാചിക്കേണ്ട നിലപാട് ഒരു പുരോഗമന സർക്കാരിന് യോജിച്ചതാണോ എന്ന് ചിന്തിക്കണം .ഒരു വർഷം കൂടി കഴിയുമ്പോൾ ഈ ജനദ്രോഹസർക്കാർ മാറും. ഇവിടെ പുതിയ ഗവൺമെൻറ് അധികാരത്തിലെത്തും. അന്ന് മുഴുവൻ അധ്യാപകരുടെയും പ്രശ്നങ്ങൾ ഒരു ആശങ്കയും കൂടാതെ പരിഹരിക്കും എന്നും കെ മുരളീധരൻ പറഞ്ഞു. മുൻമന്ത്രി
ബാബു ദിവാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എ ടി എ ജനറൽ സെക്രട്ടറിഎ വി ഇന്ദുലാൽ സ്വാഗതം പറഞ്ഞു. എം വിൻസെൻ്റ് എംഎൽഎ, അഡ്വ : പിജി പ്രസന്നകുമാർ , ചവറ ജയകുമാർ ( എൻ ജി ഒ അസോസിയേഷൻ പ്രസിഡൻറ്) , സമര കോഡിനേറ്റർ ഷജീർഖാൻ വയ്യാനം, രാജേന്ദ്രൻ നായർ , ആർ അരുൺകുമാർ, ബി ശ്രീപ്രകാശ്, , രാധാകൃഷ്ണപിള്ള, അലക്സ് പി ജേക്കബ്, അജിതകുമാരി, ജഗദീഷ് ആർ നായർ , ആർ ഷാൻ എന്നിവർ പ്രസംഗിച്ചു.
