പാലാ: സംസ്ഥാന ബഡ്ജറ്റില്‍ പാലാ നിയോജക മണ്ഡലത്തിലെ പ്രളയക്കെടുതിയില്‍ ഒന്നര വര്‍ഷം മുമ്പ് തകര്‍ന്ന കടപുഴ പാലം പോലുള്ള അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ അവഗണിക്കുകയും പകരം സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ട്രസ്റ്റിന് രണ്ട് ബഡ്ജറ്റുകളിലായി പത്തു കോടി രൂപ അനുവദിക്കുകയും ചെയ്ത നടപടി സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു. ഈ നടപടി പാലായിലെ മുഴുവന്‍ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. പാലായിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ശക്തമായ പ്രതിഷേധ സമര പരിപാടികള്‍ ആവിഷ്‌കരിക്കുവാന്‍ യോഗം തീരുമാനിച്ചു. എം പി കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു.