കല്പറ്റ: നികുതിക്കൊള്ളക്കെതിരെ നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹമിരിക്കുന്ന എം എല്‍ എമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. കേരള ജനതയെ വഞ്ചിക്കുന്ന സമീപനമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ചാണ് എം എല്‍ എമാരായ ഷാഫി പറമ്പില്‍, സി ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവര്‍ സത്യാഗ്രഹമിരിക്കുന്നത്. കല്പറ്റ ടൗണില്‍ നടത്തിയ പ്രകടനത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് മുബാരീഷ് ആയ്യാര്‍ ,സുനീര്‍ ഇത്തികല്‍, ആന്റണി ടി ജെ, മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ മണിയങ്കോട്, ഹര്‍ഷാദ് പുത്തൂര്‍ വയല്‍, ഷനൂബ് എം വി, ഷബീര്‍ പുത്തൂര്‍വയല്‍, മുഹമ്മദ് ഹാരൂബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.