ഇസ്കഫ്: ഷാജി ബത്തേരി സംസ്ഥാന വൈസ് പ്രസിഡന്‍റ്

Thiruvananthapuram

തിരുവനന്തപുരം: സമാധാന സൗഹൃദ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻറ് ഫ്രൻഷിപ്പ് (ഇസ് കഫ്) സംസ്ഥാന വൈസ് പ്രസിഡന്‍റായി ഷാജി ബത്തേരിയെ തെരഞ്ഞെടുത്തു.

ജനുവരി 17, 18, 19 തിയ്യതികളിലായി നടന്ന സമ്മേളനത്തില്‍ സൂര്യ കൃഷ്ണ മൂർത്തി, ജോർജ് ഓണകൂർ, സി. രാധാകൃഷ്ണൻ , മുല്ലക്കര രത്നാകരൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ ,അഡ്വ. കെ സുരേഷ് കുറുപ്പ്, അഡ്വ.പി. സന്തോഷ് കുമാർ എം.പി., മന്ത്രി ജി.ആർ. അനിൽ ,ജസ്റ്റിസ് കെ.ബാലകൃക്ഷ്ണൻ നായർ , എം കെ . രാംദാസ് , ഇസ് കഫ് സംസ്ഥാന ജന: സെങ്ക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ, ഇസ്കഫ് തമിഴ് നാട് സംസഥാന ജനറൽ സെക്രട്ടറി എസ്.രാധാകൃഷ്ണൻ , ഇസ്കഫ് ദേശീയ ജന: സെക്രട്ടറി ബി ജയ് കുമാർ പട് ഹാരി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ഇസ്ക് സംസ്ഥാന പ്രസീഡിയം ചെയർമാനായ് മുല്ലക്കര രത്നാകരനേയും, സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. പ്രശാന്ത് രാജനെയും തിരഞ്ഞെടുത്തു.

സമാപന സമ്മേളനം ഇസ്കഫ് ദേശീയ ജന: സെക്രട്ടറി ബിജയ്കുമാർ പട്ഹാരി ഉദ്ഘാടനം . ചെയ്തു, ജസറ്റിസ് കെ.ബാലകൃഷണൻ നായർ അധ്യക്ഷനായിരുന്നു. .