തിരുന്നാവായ :അനന്താവൂർ മുട്ടിക്കാട് പ്രദേശത്തെ കുട്ടികൾ കളിക്കാൻ ഫുട്ബോൾ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഫുട്ബോൾ സമ്മാനിച്ചു.
പ്രദേശത്തെ നവീകരിച്ച മാമ്പറ്റകുളം സന്ദർശിക്കാനെത്തിയ സമയത്തായിരുന്നു കുട്ടികൾ ഫുട്ബോൾ ആവശ്യപ്പെട്ടത്. കുട്ടികളുടെ ആവശ്യം വേഗത്തിൽ പരിഗണിക്കുകയും
പ്രദേശത്തെ കളിസ്ഥലത്ത് വെച്ച് കുട്ടികൾക്ക് മെമ്പർ ഫുട്ബോൾ കൈമാറുകയും ചെയ്തു.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ മുസ്തഫ പള്ളത്ത്, ലത്തീഫ് പള്ളത്ത്, കെ. മുഹമ്മദ് ഉണ്ണി, ഇ.പി. നൗഷാദ്, ടി.പി. ബഷീർ,കളപ്പാട്ടിൽ അബു , പാത്തിക്കൽ ഹംസ , കെ.വി. കുഞ്ഞി ഖാദർ, ആയപ്പള്ളി അലി, ചാലമ്പാട്ട് ഉസ്മാൻ, കരിം അത്താണിക്കൽ , കെ.പി. ഹുസൈൻ എന്നിവർ പങ്കെടുത്തു