കോഴിക്കോട് : കെ എൻ എം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം മുഹമ്മദ് മദനി(79) അന്തരിച്ചു. ജനാസ നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും. കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ ആയിരുന്നു മദനി. സ്കൂൾ അദ്ധ്യാപകനായും പിന്നീട് അരീക്കോട് സുല്ലമുസ്സലാം അറബിക്കോളെജിലും അദ്ധ്യാപകനായി ജോലി ചെയ്തു.
പുളിക്കൽ മദീനത്തുൽ ഉലൂം പ്രിസിപ്പിലായി റിട്ടയർ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയിൽ പ്രിൻസിപ്പൽ ആയി ജോലി ചെയ്തു. ദീർഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്റ മസ്ജിദിലും ദീർഘ കാലം ഖത്തീബ് ആയിരുന്നു.
ഭാര്യ നഫീസ (ഓമശ്ശേരി ) മക്കൾ : എം ഷബീർ (കൊളത്തറ സി ഐ സി എസ് അദ്ധ്യാപകൻ ) ഫവാസ് (ചെറുതുരുത്തി ഗവണ്മെന്റ് ഹൈസ്കൂൾ ) ബുഷ്റ (ചെറുവടി ) ഷമീറ ( കോഴിക്കോട് ) ഷംലത് (ഗ്രീൻ വാലി പബ്ലിക് സ്കൂൾ മുക്കം ) ഷമീല ( ഇമ്പിച്ചി ഹാജി ഹൈസ്കൂൾ ചാലിയം ) ഫസ്ല (ആരാമ്പ്രം ) മരുമക്കൾ : പി വി അബ്ദുള്ള (ചെറുവടി ) പി പി ഹാരിസ് (കോഴിക്കോട് ) അബ്ദുൽ ഖാദർ (കടവനാട് ) കെ സി അബ്ദുറബ്ബ് (തിരുത്തിയാട് ) പി പി അബ്ദുസ്സമദ് (ആരാമ്പ്രം ) മനാർ (കടലുണ്ടി നഗരം ) തസ്നി (പൊക്കുന്ന് ) സഹോദരിമാർ : ഫാത്തിമ, ബിയ്യുണ്ണി.