താമരശ്ശേരി: അധ്യാപകര്‍ക്ക് കുട്ടികളോട് ഇംഗ്ലീഷ് ഭാഷയില്‍ സംവദിക്കുന്നതിനായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. താമരശ്ശേരി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് നേതൃത്വത്തിലാണ് പ്രോഗ്രാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം.
രജിസ്റ്റര്‍ ചെയ്യുന്നതിന് 8606410434 എന്ന നമ്പറില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വാട്‌സ്ആപ്പ് ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വര്‍ക്ക് ഓണ്‍ലൈനായി അഞ്ചുദിവസത്തെ പരിശീലനം നല്‍കും. അവസാന തീയതി ഡിസംബര്‍ 15.