ക്വാറി ഉല്പന്നങ്ങളുടെ വിലവർദ്ധനവ്; സമരം ഒത്തുതീർന്നു

Kozhikode

കോഴിക്കോട്: ക്വാറി ഉല്പങ്ങളുടെ വില വർദ്ധനവിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് ജില്ലയിൽ ട്രേഡ് യൂണിയൻ സംഘടനകൾ ഉൾപ്പെടെ നടത്തുന്ന സമരത്തിന് പരിഹാരമാവുന്നു. ബാലുശ്ശേരി, അത്തോളി , കക്കോടി, എരമംഗലം മേഖലകളിലെ സമരം ഇന്ന് രാവിലെ അത്തോളി കുളക്കടവ് വായനശാല ഹാളിൽ Cpm നേതാവ് ജയകൃഷ്ണൻ, എൻ.പി നസീർ ഉണ്ണികുളം [KMCOA സംസ്ഥാന കമ്മിറ്റി മെമ്പർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഒത്തുതീര്‍പ്പായത്.നിലവിലെ വിലയിൽ 4- രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

കേരള മൈനിംഗ് ആൻ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻKMCOA – സംസ്ഥാന കമ്മിറ്റി മെമ്പർ എൻ. പി. നസിർ ഉണ്ണികുളം CITU- ബാലുശ്ശേരി ഏരിയാ സെക്രട്ടറി സോമരാജൻ , അഫ്സൽ മണലൊടി [KMCOA] സുന്ദരൻ [ ഐ.എൻ.ടി.യു.സി ]രജീവൻ കക്കോടി [ സി.ഐ.ടി.യു ]നിതിൻടി.ഹരിദാസൻ , ബിഷിരാജ് നിതിൻദാസ് [KMCOA] എന്നിവരും ചർച്ചയിൽ പങ്കെടുത്തു.