കോഴിക്കോട് : നവലിബറർ വാദം ഉയർത്തി വിടുന്ന ലിംഗ സമത്വത്തിൻ്റെ മറവിൽ ആദരണീയമായ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്ന് ഐ.ജി. എം സ്റ്റേറ്റ് ഗേൾസ് ഗാദറിംഗ് കുറ്റപ്പെടുത്തി. വികലമായ ലിംഗ സമത്വ വാദം സ്ത്രീ സമൂഹത്തിന് സമൂഹത്തിൽ നിന്ന് ലഭ്യമാവേണ്ട പ്രത്യേക പരിഗണനയും അവകാശങ്ങളും കവർന്നെടുക്കപ്പെടുകയാണ്. മനുഷ്യ കുലത്തിൻ്റെ നിലനില്പിൻ്റെ അടിസ്ഥാന ഘടകമായ കുടുംബ സംവിധാനത്തിൻ്റെ ജീവ നാഡിയായ പെൺകുട്ടികളിൽ വൈവാഹിക ജീവിതത്തെക്കുറിച്ച അവമതിപ്പുണ്ടാക്കുന്ന പ്രചാരണങ്ങൾ നവലിബറൽ ലിംഗ സമത്വ വാദികൾ അവസാനിപ്പിക്കണം.

റാഗിംഗ് എന്ന ക്രൂര വിനോദം കാമ്പസുകളിൽ അരാജകത്വം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാ ണെന്നും അതിനെതിരെ കേവല നിയമ നടപടികൾക്കു പരി വിദ്യർത്ഥികളിൽ മാനവിക മൂല്യങ്ങൾ സാധ്യമാക്കുന്ന ബോധപൂർവ നടപടികളാണ് വേണ്ടത്. സൈബർ സംസ്കാരം അന്യമാക്കിക്കൊണ്ടിരിക്കുന്ന മാനവിക മൂല്യങ്ങളും ബന്ധങ്ങളും കടപ്പാടുകളും പരിശീലിപ്പിക്കപ്പെടും വിധം പാഠ്യ പദ്ധതികൾ പരിഷ്കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ലഹരി മാഫിയയെ കാമ്പസ സുകളിൽ നിന്നും വേരറുത്തു കളയാൻ വിദ്യാർത്ഥി സംഘടനകൾ തന്നെ മുന്നോട്ടു വരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.