ഡോക്ടർ ബോബൻ രമേശന്‍റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: എഴുത്തുകാരനും ചിത്രകാരനുമായ ഡോക്ടർ ബോബൻ രമേശൻ മലയാളത്തിൽ രചിച്ച കവിതകളുടെയും ചെറുകഥകളുടെയും സമാഹാരങ്ങളും ഇംഗ്ലീഷ് ഉപന്യാസങ്ങളുടെ സമാഹാരവും തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ വെച്ച് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ ഡോക്ടർ കെ ജയകുമാർ ഐ എ എസ് ഉം
കവയിത്രി റോസ്മേരിയും ചേർന്ന് പ്രകാശനം ചെയ്തു.

ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ ഒരു ചിത്രകാരന്റെ വീക്ഷണകോണിൽ കൂടി കാണുന്ന ഡോക്ടർ ബോബന്റെ രചനകളിൽ മനുഷ്യാവസ്ഥയുടെ നേരിട്ടുള്ള പ്രതിഫലനം കാണുവാൻ കഴിയുന്നുവെന്ന് ഡോക്ടർ ജയകുമാർ അഭിപ്രായപ്പെട്ടു. ഡോക്ടർ വരച്ച ചിത്രങ്ങളുടെ ആൽബം ആയ “ലിബർട്ടി “ എന്ന കോഫീ ടേബിൾ പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.ലയൺസ് ക്ലബ് കവടിയാർ ചാപ്റ്റർ പ്രസിഡന്റ് ശ്രീ നന്ദൻ ഗോപിനാഥ് ചടങ്ങിൽ പ്രസംഗിച്ചു.