കല്പറ്റ: അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ട ഹരിയെന്ന ക്ഷീരകര്‍ഷകനെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ നിരന്തരം ചോദ്യം ചെയ്ത് പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും നാഷണല്‍ ഹൈവേ ഉപരോധവും നടത്തി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. ഡിന്റോ ജോസ്, ഗൗതം ഗോകുല്‍ദാസ്, മുബാരിഷ് ആയ്യാര്‍, പ്രതാപ് കല്പറ്റ, ജിതിന്‍ ആഞ്ഞിലി, മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ മണിയങ്കോട്, രവിചന്ദ്രന്‍ പെരുന്തട്ട, ഷമീര്‍ എമിലി, ഷബീര്‍ പുത്തൂര്‍വയല്‍, ഷമീര്‍ പെരുന്തട്ട, ജംഷീര്‍ ബൈപ്പാസ്, ഷനുബ് എം വി, ജിഷാദ് തുര്‍ക്കി, ആസിഫ് എടഗുനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Really excellent info can be found on web site.Blog range