തിരുവനന്തപുരം: ക്യാൻസർ രോഗികളുടെ ജീവിത പ്രശ്നങ്ങൾക്ക് പൊതുസമൂഹം കരുതൽ നൽകണമെന്ന് ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ അഭ്യർത്ഥിച്ചു.
ക്യാൻസർ ഡേയോട് അനുബന്ധിച്ച് ശ്രീ ഗോകുലം ഹെൽത്ത് ആൻഡ് കെയർ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ്, ഓങ്കോളജി ഡിപ്പാർട്ട്മെന്റും ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ഡോ കെ കെ മനോജൻ
ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള കേരള സർക്കാരിന്റെ ആരോഗ്യമാനന്ദം പദ്ധതിയിൽ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലിലും ഭാഗമാകുമെന്ന് ഡോക്ടർ മനോജൻ പറഞ്ഞു.
ക്യാൻസർ രോഗം സ്ഥിതീകരിച്ച ഒരാളെയും ബന്ധുക്കളും സുഹൃത്തുക്കളും ഒറ്റപ്പെടുത്തുകയോ മനോവീര്യം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്നും ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുസമൂഹത്തെ ആഹ്വാനം ചെയ്തു.
കാൻസർ ചികിത്സ തേടി രോഗമുക്തത നേടിയ നാൽപ്പതിലധികം പേരെ ചടങ്ങിൽ വൈസ് ചെയർമാൻ ഡോ മനോജനും, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലും ചേർന്ന് ആദരിച്ചു.
രോഗമുക്തരായവരുടെയും, ഗോകുലം മെഡിക്കൽ വിദ്യാർഥികളുടെയും നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെയും, പാരാമെഡിക്കൽ കോളേജ് വിദ്യാർഥികളുടെയും നൃത്ത സംഗീത പരിപാടികളും ഉണ്ടായിരുന്നു.
ക്യാൻസർ അനുബന്ധിച്ച് ഗോകുലം മെഡിക്കൽ കോളജിൽ നിന്ന് വെഞ്ഞാറമൂട് ബസ്റ്റാൻഡ് വരെ സ്കൂട്ടർ റാലിയും വെഞ്ഞാറമൂട് ബസ്റ്റാൻഡിൽ ഫ്ലാഷ് മോവും വിദ്യാർത്ഥികളുടെ വക ഉണ്ടായിരുന്നു.
പ്രശസ്ത ഗായിക അവണി, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ ചന്ദ്രമോഹൻ, സൂപ്രണ്ട് ഡോ കൃഷ്ണ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ മീരാ പിള്ള, ഡോ പി വി ബെന്നി, ഡോ പി പി അൻസാർ, ഡോ അനില ട്രീസ്സാ തുടങ്ങിയവർ പ്രസംഗിച്ചു