തലശ്ശേരി: പാറാൽ അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ എട്ടാമത് ഖതമുൽ ഖുർആൻ കോൺവെക്കേഷനും വാർഷികാഘോഷവും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി നജീബ് അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയിനർ ഷാഫി പാപ്പിനിശ്ശേരി മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പൽ എം സുമിയ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ബാണോത്ത് അബൂബക്കർ, പി പി മുസ്തഫ, എം കെ താഹിർ, എൻ എം സലീം, വയലളം ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് ഷാഹിദ് പരിയാട്ട്, മുഹമ്മദ് ഷംസുദ്ദീൻ, ജസിന സുബൈർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഖത്തമുൽ ഖുർആൻ പൂർത്തിയാക്കിയവർക്കുള്ള ഉപഹാരം പ്രമുഖ ട്രെയിനർ ഷാഫി പാപ്പിനിശ്ശേരി വിതരണം ചെയ്തു.