കെ.എൻ.എം മർകസുദ്ദഅവ ആദർശ സമ്മേളനം തളിപ്പറമ്പിൽ

Kannur

കണ്ണൂർ: കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ആദർശ സമ്മേളനം ഈ മാസം 21 ന് തളിപ്പറമ്പിൽ നടക്കും.മുജാഹിദ് പ്രസ്ഥാനത്തിൻ്റെ മുക്കാൽ നൂറ്റാണ്ടുകാലത്തെ പ്രവർത്തന ഫലമായി പടിയിറക്കിയ ജിന്നുകൂടൽ,കൂടോത്രം, മാരണം, അടിച്ചിറക്കൽ തുടങ്ങിയ അന്ധവിശ്വാസങ്ങളെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണമാണ് ലക്ഷ്യമിടുന്നത്.

ജില്ലാ പ്രസിഡൻ്റ് ടി.മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട്, ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി, ട്രഷറർ ഡോ.ഇസ്മയിൽ കരിയാട്, എം.ജി.എം ജില്ലാ സെക്രട്ടറി ശമീന ശുക്കൂർ, റമീസ് പാറാൽ, പി.ടി.പി മുസ്തഫ, അശ്രഫ് മമ്പറം, അതാഉള്ള ഇരിക്കൂർ, സാദിഖ് മാട്ടൂൽ,ജൗഹർ ചാലക്കര, നൗഷാദ് പ്രൈം ,സൻജബീൽ കണ്ണൂർ, സൈദ് കൊളേക്കര, വി.സുലൈമാൻ എന്നിവർ പ്രസംഗിച്ചു.