മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; സഹകരണ ബാങ്കുകളില്‍ ഇനി മലയാളവും

Kozhikode

എ വി ഫര്‍ദിസ്


കോഴിക്കോട്: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ഇനി മലയാളവും ഉപയോഗിക്കാം. ബാങ്കുകളില്‍ ഉപയോഗിക്കുന്ന അപേക്ഷ ഫാം, ചെക്ക് എന്നിവയിലാണ് ഇനി മുതല്‍ മലയാളവും ഉണ്ടാകുക. മലയാളം ഉള്‍പ്പെടുത്തുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അപേക്ഷകളില്‍ ഇംഗ്ലീഷിനൊപ്പമാണ് മലയാളവും ഉള്‍പ്പെടുത്തുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലും റിസര്‍വ്വ് ബാങ്ക് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ല സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയ്ക്കാണ് മലയാളം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹകരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി. പൊതുപ്രവര്‍ത്തകനായ അഖിലേഷ് നല്‍കിയ പരാതിയിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *