പൊറോട്ട കഴിച്ചതിന് പിന്നാലെ പതിനാറുകാരി മരിച്ചു; വില്ലനായത് മൈദയോടുള്ള അലര്‍ജി

News

ഇടുക്കി: പൊറോട്ട കഴിച്ചതിന് പിന്നാലെ പതിനാറുകാരി മരിച്ചു. മൈദയോടും ഗോതമ്പിനോടും അലര്‍ജിയുള്ള പതിനാറുകാരി രോഗം ഭേദമായെന്ന് കരുതി പൊറോട്ട കഴിച്ചതോടെ ഗുരുതരാവസ്ഥയിലാകുകയും മരിക്കുകയുമായിരുന്നു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയലിന്റെ മകള്‍ നയന്‍മരിയ സിജു (16) ആണ് പൊറോട്ട കഴിച്ചതോടെ അലര്‍ജി കൂടി മരിച്ചത്.

മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കളില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് കുട്ടി മുന്‍പ് ചികിത്സാ തേടിയിരുന്നു. എന്നാല്‍ അടുത്തിടെയായി രോഗം ഭേദപ്പെട്ടതായി തോന്നി. തുടര്‍ന്ന് ചെറിയതോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങി. പൊറോട്ട കഴിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇത് കഴിച്ചതോടെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് താഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളാവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നയന്‍ മരിയ.

Leave a Reply

Your email address will not be published. Required fields are marked *