അർഹരായ മുഴുവൻ കുടുംബളുടേയും പുനരധിവാസം നടപ്പാക്കുക: സി പി ഐ (എം എൽ) റെഡ് സ്റ്റാർ

Wayanad

കല്പറ്റ: അർഹരായ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി പരമാവധി ഭൂമി നൽകി പുനരധിവാസം നടപ്പാക്കണമെന്നും പുനരധിവാസം അവകാശമാണെന്നും ദുരന്തമുഖത്തുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കേണ്ടതും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതും ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണെന്നും വയനാട് പുനരധിവാസത്തിനായി വിദേശ കമ്പനിഹാരിസൺ കയ്യടക്കി വച്ചിരിക്കുന്ന മുഴുവൻ സർക്കാർ ഭൂമിയും നിയമനിർമ്മാണത്തിലൂടെ സർക്കാർ ഏറ്റെടുക്കണമെന്നും സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ടി.പ്രേമാനന്ദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എം. ജോർജ്ജ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ. പ്രേംനാഥ്, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.