തൂലിക പടവാളാക്കി ശ്രീനാരായണ ദർശനം സംരക്ഷിക്കാൻ ജീവിതാന്ത്യം വരെ പോരാടിയ മഹാനുഭാവനായിരു പ്രൊഫസർ എം.കെ. സാനു. മഹാഗുരുവിന്റെ മഹത്തായ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തി ശ്രീനാരായണീയർക്ക് മാതൃകയായ സാനുമാഷിന്റെ വിയോഗം ലോകം ശ്രീനാരായണിയർക്ക് നികത്താനാവാത്ത നഷ്ടമാണ് . ധർമ്മസംരക്ഷണത്തിന്റെ കാവലാളായിട്ടാണ് ശ്രീനാരായണ സമൂഹം കണക്കാക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന ഗുരുദേവാ സർവ്വീസ് സൊസൈറ്റിയുടെ സംസ്ഥാന കമ്മറ്റി സാനുമാഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് ആർ.സി. രാജീവ്ദാസ് അദ്ധ്യക്ഷത വഹിച്ചു , വർക്കിങ്ങ് പ്രസിഡന്റ് മാന്നാനം സുരേഷ്,
ജനറൽ സെക്രട്ടറി R. S.സമ്പത്ത് , ട്രഷറർ പൂങ്കുളം സതീഷ് എന്നിവർ സംസാരിച്ചു
