ദുബൈ: യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുമെന്ന് എയര്‍ അറേബ്യ അറിയിച്ചു. അബൂദബിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് എയര്‍ അറേബ്യ നേരിട്ടുള്ള പുതിയ സര്‍വിസുകള്‍ ആരംഭിക്കുക. മാര്‍ച്ച് 15 മുതല്‍ സര്‍വിസ് ആരംഭിക്കുമെന്നാണ് കരുതുന്നത്.
അബൂദബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും കൊല്‍ക്കത്ത എയര്‍പോര്‍ട്ടിനുമിടയില്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് തവണ വീതമാണ് എയര്‍ അറേബ്യ സര്‍വീസ് നടത്തുക. അബൂദാബിയില്‍ നിന്ന് ഉച്ചയ്ക്ക് 2.25ന് പുറപ്പെട്ടാല്‍, രാത്രി 8.20ന് കൊല്‍ക്കത്തയില്‍ ഇറങ്ങുന്ന എ320 വിമാനം, രാത്രി 9:05ന് കൊല്‍ക്കത്തയില്‍ നിന്ന് തിരിച്ച് പുലര്‍ച്ചെ 1.05ന് അബൂദബിയില്‍ തിരിച്ചെത്തും.
Very interesting info!Perfect just what I was looking for!Blog monetyze