ലഹരിക്കെതിരെ ബോധവത്ക്കരണ ക്യാംപയിനുമായി എം ജി എം

Wayanad

കല്പറ്റ: സമൂഹത്തെ നശിപ്പിക്കുന്ന സാമൂഹിക വിപത്തായ ലഹരിക്കെതിരെ ശക്തമായ കരുതലും ബോധവൽക്കരണവും കുടുംബങ്ങളിലൂടെ നിർവഹിക്കപ്പെടണമെന്നും കുടുംബമേഖലയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന അധാർമികതക്കും, ലിബറിൽ മനോഭാവ കാഴ്ചപ്പാടിനുമെതിരെ ജില്ലാതല ക്യാമ്പയിൻ നടത്താനും എം ജി എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

കൽപ്പറ്റ സലഫി മസ്ജിദിൽ നടന്ന ജില്ലാ എം ജി എം യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാത്തിമ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കെ എൻ എം ജില്ലാ സെക്രട്ടറി സയ്യിദ് അലി സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. സൈനബ മുട്ടിൽ അധ്യക്ഷത വഹിച്ചു. സജിന കൽപ്പറ്റ സ്വാഗതം പറഞ്ഞു. സഫിയ റിപ്പൻ, ആയിഷതാനേരി ഉമൈബ വെള്ളമുണ്ട, കുഞ്ഞായിഷ മേപ്പാടി, മൈമൂന പിണങ്ങോട്, സജ്ന വെള്ളമുണ്ട ശരീഫ കണിയാമ്പറ്റ എന്നിവർ പ്രസംഗിച്ചു