പ്രൈംസ് 25 : ലോഗോ പ്രകാശനം ചെയ്തു

Wayanad

കല്പറ്റ: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21, 22, 23 തീയതികളിൽ നടത്തുന്ന അഖില വയനാട് പ്രൈമറി സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ലോഗോ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഷീബ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 3 ഉപജില്ലകളിൽ നിന്നുമായി 16 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വിജയികൾക്ക് 5001 രൂപയും ചണ്ണേത്തൊടി നാണു മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 3001 രൂപയും വടക്കേതിൽ അപ്പുക്കുട്ടി മെമ്മോറിയൽ ട്രോഫിയും നൽകും.

പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ , എസ് എം സി ചെയർമാൻ എൻ സന്തോഷ്, ജെയിൻ ആൻ്റണി, എൻ പി ജിനേഷ്കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചീരാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ലാബ് അസിസ്റ്റൻ്റ് കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ രൂപകല്പന ചെയ്തത്.