മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം

Wayanad

കല്പറ്റ: മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിക്ക് ഇണങ്ങുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത് വിജയം നേടാന്‍ സഹായിക്കുന്ന തരത്തിലാണ് പരിശീലനം. മെയ് 22, 23 തിയ്യതികളിലാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.

കേരളത്തിലെ പ്രഗത്ഭ ഫുഡ് ട്രയിനറായ പദ്മിനി ശിവദാസ് നയിയുന്ന രണ്ട് ദിവസത്തെ ക്ലാസ് കല്പറ്റ എന്‍ എം ഡി സിയില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിസവത്തെ ടെയിനിങ്ങ് 1500 രൂപയാണ് ഫീസ് . ഭക്ഷണം, ഉത്പങ്ങള്‍ നേരിട്ട് നിര്‍മ്മിച്ച് കാണിക്കുന്നതിന് വേണ്ട സാധനങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള ഫീസാണിത്. പരിമിത സീറ്റുകള്‍ മാത്രമാണ് ഉള്ളത്. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ പേരും വിലാസവും ഫോണ്‍ നമ്പരും 9995451245 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യുക.