കല്പകഞ്ചേരി : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്. എസ് , യു .എസ്.എസ് പരീക്ഷകൾ വിദ്യാർത്ഥികൾക്ക് എളുപ്പമാക്കുന്നതിൻ്റെ ഭാഗമായി കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല സമിതിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മാതൃകാ പരീക്ഷ നടത്തി. ഉപജില്ല തല ഉദ്ഘാടനം പറവന്നൂർ ഇ എം എ പി സ്ക്കൂളിൽ കല്പകഞ്ചേരിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി . വഹീദ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് അടിയാട്ടിൽ ബഷീർ, വി. രാജേഷ് , എം. യൂനുസ് , കെ.പി. ഷഫീക്ക , ടി.സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി മുൻസിപ്പൽ തല ഉദ്ഘാനം എ എം എൽ പി എസ് തൊഴുവാനൂരിൽ കൗൺസിലർ ശിഹാബ് പാറക്കലും കുറ്റിപ്പുറം പഞ്ചായത്തിൽ വാർഡ് മെമ്പർ റിജിതയും മാറാക്കരയിൽ പ്രസിഡൻ്റ് ഷരീഫ ബഷീറും എടയൂരിൽ പ്രസിഡൻ്റ് ഹസീന ഇബ്രാഹീമും ഇരിമ്പിളിയത്ത് വൈസ് പ്രസിഡൻ്റ് ഫസീല ടീച്ചറും കല്പകഞ്ചേരിയിൽ പ്രസിഡൻ്റ് കെ പി . വഹീദ യും ആതവനാട് ചേരു രാരിൽ പ്രസിഡൻ്റ് ഖദീജ ആയപ്പള്ളിയും ഉദ്ഘാടനം ചെയ്തു.
കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി വി.പി. അബ്ദുറഹിമാൻ, തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെ മ്പർ ടി.വി. റംഷീദ ടീച്ചർ, ഇരിമ്പിളിയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ടി. അമീർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മുഖ്യാതിഥികളായിരുന്നു. കെ എസ് ടി യു ജില്ല, ഉപജില്ല, യൂണിറ്റ് ഭാരവാഹികൾ മാതൃക പരീക്ഷക്ക് നേതൃത്വം നൽകി.