വില്യാപ്പള്ളി: വിലക്കയറ്റവും നികുത ഭാരവും കൊണ്ട് ജനം പൊറുതിമുട്ടുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും വിനോദയാത്ര നടത്തി സുഖിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ചല്ലിവയല്‍ വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ ബി പ്രകാശന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചല്ലി വയലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധിക്കുന്നവരെ നിയമപാലകരുടെ ഒത്താശയാല്‍ പാര്‍ട്ടിക്കാരെക്കൊണ്ട് നേരിടുകയും ചെയ്യുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്. അദ്ദേഹം പറഞ്ഞു. ശാഫി മേമുണ്ട അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ എം.എ. റസാഖ് മാസ്റ്റര്‍, വി.വി.മുഹമ്മദലി, ബാബു ഒഞ്ചിയം, എം.കെ. റഫീഖ്, രാധാകൃഷ്ണന്‍ കാവില്‍, പി.സി. ഷീബ, ടി.ഭാസ്‌കരന്‍ മാസ്റ്റര്‍, എം.കെ.ഇബ്രാഹിം ഹാജി, മാനാരി ഇബ്രാഹിം, ജാസിം എടക്കുടി, നിധീഷ്. എസ്.കെ, രജീഷ് പുതുക്കുടി, മനു പ്രസാദ്, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, അഡ്വ : പി.ടി. ഇല്യാസ്, സി.പി.ബിജു പ്രസാദ്, യൂനുസ് രാമത്ത്, അബ്ദുളള മാണിക്കോത്ത്, വി. ചന്ദ്രന്‍ മാസ്റ്റര്‍, പൊന്നാറത്ത് മുരളി, എന്‍.ശങ്കരന്‍ മാസ്റ്റര്‍, എം.പി. വിദ്യാധരന്‍, പി.കെ.സജിത്ത്, ഷീല പത്മനാഭന്‍, സജിന ഹക്കീം എന്നിവര്‍ പ്രസംഗിച്ചു