കോഴിക്കോട്: വയനാട് താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. ചുരം ഒൻപതാം വളവിൽ മൂത്രമൊഴിക്കാനിറങ്ങിയ യുവാവ് കൊക്കയിലേക്ക് തെന്നിവീഴുകയായിരുന്നു. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്.