കൽപ്പറ്റ :മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ 284 മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലും ആശ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിഗ്നേച്ചർ ക്യാമ്പയിനിങ്ങിന് തുടക്കമായി.
തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ രണ്ടാഴ്ച കാലമായി ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൽപ്പറ്റ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കെ പി സി സി മെമ്പർ പി പി ആലി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയിഷ പള്ളിയാൽ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ,കെ അജിത, ചന്ദ്രിക കൃഷ്ണൻ, രമ്യ ജയപ്രസാദ്,പി ആർ ബിന്ദു,മുഹമ്മദ് ഫെബിൻ,ബിന്ദു ജോസ്, മൈമൂന കൽപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.