തലശ്ശേരി : മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ദേശീയ സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള അനുമോദനവും റിട്ട. അസിസ്റ്റൻറ് കമാൻഡന്റ് വി കെ അബ്ദുൽ നിസാർ ഉദ്ഘാടനം ചെയ്തു. കേരള ഹോക്കി അസോസിയേഷൻ ബെസ്റ്റ് സ്കൂളിന് നൽകുന്ന ഹോക്കി സ്റ്റിക്ക് വിതരണവും നടത്തി. ജീ മെയിൻ പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ 99.5 പേർസെൻ്റൈൽ സ്കോർ നേടി മികച്ച വിജയം നേടിയ പ്ലസ്ടു വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. മുൻ ദേശീയ ഹോക്കി താരം കെ നിയാസ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് തഫ് ലിം മാണിയാട്ട് അധ്യക്ഷത വഹിച്ചു.


പൂർവ്വ വിദ്യാർത്ഥിയും കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ താരവുമായ ജീവൻ വിജേഷ്, പ്രിൻസിപ്പൽ ടി എം സാജിദ്, മാനേജ്മെൻറ് കമ്മിറ്റി പ്രസിഡണ്ട് എ കെ സക്കരിയ, സെക്രട്ടറി ബഷീർ ചെറിയാണ്ടി, ജോൺസൺ മാസ്റ്റർ, ഫയാസ് ജലാൽ, തസ്നി കെ സി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ പി നിസാർ, സ്റ്റാഫ് സെക്രട്ടറി കെ പി അഷ്റഫ്,എന്നിവർ പ്രസംഗിച്ചു. ദീർഘകാല സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ എം പി മജീദ്, കായിക അധ്യാപകൻ മുഹമ്മദ് സക്കരിയ, സംഗീത അധ്യാപിക എം ഭാഷ, ടി വി അജിത, എം പി ഷെറിജ എന്നിവർ മറുപടി പ്രസംഗം നടത്തി.