കല്പറ്റ: നവംബര്‍ 26, 27 തീയതികളായി നടക്കുന്ന ഐ എന്‍ ടി യു സി വയനാട് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. കേരള പോലീസ് താരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ടി പൗലോസ് ഉദ്ഘാടനം ചെയ്തു.
സി ജയപ്രസാദ്, ഹര്‍ഷല്‍ കോണാടന്‍, അരുണ്‍ ദേവ്, ജെറീഷ് യുഎ, മുഹമ്മദ് ഫെബിന്‍, റഫീഖ് യു, ഷബീര്‍ ഇ, സിദ്ദിഖ് ടി ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 16 ടീമുകള്‍ പങ്കെടുത്തു. ഉദ്ഘാടന മത്സരത്തില്‍ ഉണര്‍വ് മാങ്ങാവയല്‍ ബ്രദേഴ്‌സ് പുളിയാര്‍ മലയെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.