2022-ലെയും 2023-ലെയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകളുടെയും 2022-ലെ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്റെയും സമർപ്പണം 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച 5:30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.
പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും ടി.വി ലൈം അച്ചീവ്മെന്റ് അവാർഡ് ജൂറി ചെയർമാനുമായ കമൽ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്കാരികപ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ എന്നിവർ പങ്കെടുക്കും.
2022ലെ ടെലിവിഷൻ ലൈം അച്ചീവ്മെന്റ് അവാർഡ് ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ചന്ദ്രൻ ഏറ്റുവാങ്ങും.
അവാർഡ് സമർപ്പണത്തിനുശേഷം യുവ പിന്നണി ഗായകനും കേരള ഫോക്ലോർ അക്കാദമിയുടെ യുവ പ്രതിഭ അവാർഡ് ജേതാവുമായ അതുൽ നറുകര നയിക്കുന്ന ഫോക് ഗ്രാഫർ ലൈവ്’ എന്ന സംഗീത പരിപാടി ഉണ്ടായിരിക്കുന്ന