തിരുവനന്തപുരം: ഇന്ത്യാരാജ്യത്തുടനീളം വ്യവസ്ഥാപിതമായി പ്രവർത്തി ക്കുന്ന മദ്രസ കളും അറബി കോളേജ്കളും സമാധാനത്തിൻ്റെ കേന്ദ്രങ്ങളാണെന്നും അതിലൂടെയാണ് ഇന്ത്യയിലുടനീളം ഐക്യവും അഖണ്ഡതയും നിലനിൽക്കുന്നതെന്നും ദക്ഷിണ കേരള വിദ്യാഭ്യസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപെട്ടു.
ഹുദൈബിയ്യ സിൽവർ ജൂബിലി ആഘോഷവും ആറാമത് സനദ് ദാന മഹാ സമ്മേളനവും ഫെബ്രുവരി 20 ന് സംഘടിപ്പിക്കുന്നതിൻ്റെ പ്രഖ്യാപന സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ലോഗോ പ്രകാശനം ചെയ്തു, മുതയിൽ സിദ്ദീഖ് മൗലവി അദ്ധ്യക്ഷത വഹിച്ചു,
ഹുദൈബിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ യു താജുദ്ദീൻ മൗലവി മുതയിൽ പ്രമേയം അവതരിപ്പിച്ചു. ഹുദൈബിയ്യ വൈസ് ചെയർമാൻ പുലിപ്പാറ സുലൈമാൻ മൗലവി മുഖ്യ പ്രഭാഷണം നടത്തി, പുല്ലമ്പാറ നാസിറുദ്ദീൻ മൗലവി, മുണ്ടക്കയം ഹുസൈൻ മൗലവി, സഈദ് അഹ്മദ് മൗലവി, ഹാഷിം മൗലവി പനവൂർ, സയ്യിദ് ഉബൈദ് കോയ തങ്ങൾ ബാഖവി,മൻസൂർ മൗലവി , സാജിദ് ബാഖവി ,അൻസർ ബാഖവി, മുഹ്സിൻ ബാഖവി, ഷിറാസി ബാഖവി, ഷാഫി റഷാദി തൊളിക്കോട്, ഷാഹിൻ ബാഖവി നിലമേൽ, ഹാഷിം മൗലവി, വെള്ളാഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. കൊണ്ണിയൂർ SH താഹിർ മൗലവി സ്വാഗതവും ഐ. എച്ച് നാഷിദ് മൗലവി നന്ദിയും പറഞ്ഞു.