കോഴിക്കോട്: 2023 ലെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് ചെറു കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലയ്ക്ക്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് പ്രസിദ്ധീകരിച്ച നോവലുകളില്‍ നിന്നാണ് സേതു, ഡോ. മിനി പ്രസാദ്, കെ സി നാരായണന്‍ എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റി സമുദ്രശിലയ്ക്ക് അവാര്‍ഡ് നല്കാന്‍ തീരുമാനിച്ചത്. 50000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പ്പന ചെയ്ത ശില്പവുമടങ്ങുന്ന അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഫെബ്രവരി 17 ന് വൈകുന്നേരം 4.30ന് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ നോവലിസ്റ്റ് എം മുകുന്ദന്‍ സുഭാഷ് ചന്ദ്രന് സമര്‍പ്പിക്കും. ഡോ.എം.കെ.മുനീര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ്. ശത്രുഘ്‌നന്‍, പി.കെ. പാറക്കടവ് , എന്‍.പി. ഹാഫിസ് മുഹമ്മദ്, അഡ്വ.എം.എസ് സജി, പി. ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കുമെന്ന് ശത്രുഘ്‌നന്‍ (ട്രസ്റ്റ് പ്രസിഡണ്ട്) എന്‍.പി. ഹാഫിസ് മുഹമ്മദ് (ട്രസ്റ്റ് സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.