ഡിജിപി പത്മകുമാർ ഐപിഎസ് പദ്ധതി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: രാജ്യത്തിന്റെ പ്രതീക്ഷയും പ്രതിബിംബവുമായ യുവജനതയുടെ മരവിച്ച മനസാക്ഷിയെ ഉണർത്താനും സാമൂഹിക പ്രതിബദ്ധത ധാർമികതയുടെയും മത ചിന്തയുടെയും ശക്തമായ പ്രേരണയിൽ ഉണ്ടാക്കുവാനും സാമൂഹിക ഉത്തരവാദിത്വവും കടപ്പാടുകളും കടമകളും ബോധ്യപ്പെടുത്തി സമൂഹത്തിന്റെ ഏറ്റവും ശക്തമാക്കേണ്ട കുടുംബ ബന്ധങ്ങളെ ഉൾക്കൊണ്ട് ജീവിതം കരുപ്പിടിക്കുന്ന എന്ന ലക്ഷ്യത്തോടെ ഈ അടുത്ത ദിവസങ്ങളിൽ ഉണ്ടായ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ Enlight ‘O’ National എന്ന ബൃഹത്തായ വിദ്യാർത്ഥി സൗഹൃദ പദ്ധതി നാഷണൽ കോളേജ് നടപ്പിലാക്കുന്നു.
പഠനത്തോടൊപ്പം വ്യക്തമായ ദിശാബോധം നൽകി വിദ്യാർത്ഥികളെ സമൂഹത്തെക്കുറിച്ചും കുടുംബ ബന്ധങ്ങളെ കുറിച്ചും ധാർമിക അടിത്തറയുടെയും ആത്മീയതയുടെയും പിൻബലത്തിൽ ഇന്ത്യയുടെ തനതായ സാംസ്കാരിക പാരമ്പര്യവും സാമൂഹിക കാഴ്ചപ്പാടും ഉൾക്കൊണ്ടുകൊണ്ട് മാറുന്ന ജീവിത സാഹചര്യത്തിൽ ശാസ്ത്ര സാങ്കേതികതയുടെ ശക്തമായ സാന്നിധ്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കി ജീവിതയാത്ര ധന്യമാക്കാനും നല്ല കുടുംബ ബന്ധവും നല്ല സാമൂഹിക ഉത്തരവാദിത്വവും നേടി നല്ല തൊഴിൽമേഖലയിൽ ഭാരതത്തിൻറെ സാംസ്കാരിക പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ട് നല്ല പൗരനായി മാറാനും 2021ൽ നാഷണൽ കോളേജിൽ സംസ്ഥാന ചീഫ് സെക്രട്ടറി നാമകരണം ചെയ്തു ആരംഭിച്ച “Learning is life” എന്ന പദ്ധതിയുടെ ഭാഗമായാണ് Enlight ‘O’ National എന്ന പ്രോഗ്രാം ഈ മാസം ആരംഭിക്കുന്നത്.
‘Learning is life’ എന്ന വിദ്യാർത്ഥി സൗഹൃദ പദ്ധതിയുടെ കീഴിൽ നാളിതുവരെയായി ഒട്ടേറെ പ്രോഗ്രാമുകൾ നടത്തിക്കഴിഞ്ഞു അച്ചടക്കം ധാർമികവും സാമൂഹികവുമായ ഉൾക്കാഴ്ച എന്നിവയിൽ ഊന്നിക്കൊണ്ട് Induct ‘O National, Insight ‘O’ National, Merit ‘O’ National എന്നീ പ്രോഗ്രാമുകളിലൂടെ കഴിഞ്ഞ നാലു വർഷമായി സമൂഹത്തിലൂടെ ഉന്നത നിലയിലുള്ള വ്യക്തിത്വങ്ങളുടെ ജീവിതാനുഭവവും ഉപദേശവും ചിന്തയും നേർ അനുഭവത്തിലൂടെ പങ്കുവച്ചുകൊണ്ട് വിദ്യാർത്ഥികളുടെ കടമയും സാമൂഹിക ബോധവും നേടാനുള്ള പ്രാപ്തി നൽകി വരികയാണ്. സംസ്ഥാനത്തെ എട്ടോളം മന്ത്രിമാർ, ഒട്ടേറെ IPS, IAS Officers, Vice Chancellor, ശാസ്ത്രസാങ്കേതിക സംസ്ഥാന മേധാവികൾ, കലാകാരന്മാർ, സാമൂഹിക സാംസ്കാരിക നേതാക്കൾ എന്നിങ്ങനെ ഒട്ടേറെ പേർ കഴിഞ്ഞ മൂന്നുവർഷംകൊണ്ട് ഈ മിഷന്റെ ഭാഗമായി വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കുകയും നേരനുഭവത്തിലൂടെ സാമൂഹിക പ്രതിബദ്ധത നേടി നല്ല വ്യക്തിത്വങ്ങൾ ആയി മാറാനും സഹായകമായ ഉപദേശം നൽകി വരികയാണ്. ഈ പ്രോജക്റ്റിന്റെ ഭാഗമായാണ് Enlight ‘O’ National പ്രോജക്ട് നാഷണൽ കോളേജിൽ നടപ്പിലാക്കുന്നത്. ഈ പ്രോജക്ടിലൂടെ 1400 ഓളം വരുന്ന കോളേജിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തമായ അവബോധനവും സാമൂഹിക കാഴ്ചപ്പാടും ഉണ്ടാക്കാനും ആയി ഓറിയന്റേഷൻ നൽകുകയാണ് ഓരോ പ്രോഗ്രാമിലും സംസ്ഥാന പോലീസ് മേധാവി അടക്കം അഞ്ചോളം ഐപിഎസ് ഉദ്യോഗസ്ഥർ ഉദ്ഘാടനം ചെയ്തു മാർഗ്ഗനിർദ്ദേശം നൽകും ഇതോടൊപ്പം മനശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പദ്ധതി മാർച്ച് അഞ്ചാം തീയതി
വനിതാദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന സെഷൻ Inspector General of Police ഹർഷിത അത്തല്ലൂരി ഐപിഎസ് ഉദ്ഘാടനം ചെയ്യും. മാർച്ച് പത്താം തീയതി ശ്രീ മുഹമ്മദ് ഷാഫി ഐപിഎസ് തുടർന്നുള്ള ദിവസങ്ങളിൽ ADGP Mahipal Yadav IPS അടക്കം ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു.
വിദ്യാർത്ഥികളിൽ അടുത്തകാലത്ത് ഉണ്ടായ സാമൂഹിക അപചയത്തിന് മാധ്യമങ്ങളുO സിനിമകളും ഒരു പരിധിവരെ വിവിധ ദൃശ്യമാധ്യമങ്ങളും കുറ്റക്കാരാണെന്ന് കാണേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികളെ യാന്ത്രികമായി നയിച്ച മുഴുവൻ വിഷയങ്ങളിൽ A++ വാങ്ങാനുള്ള പ്രേരണയിൽ സമൂഹത്തിൽ നിന്ന് അകറ്റി കുടുംബ ബന്ധങ്ങളിൽ നിന്ന് അകറ്റി ഒറ്റപ്പെട്ട ഏകാന്ത ജീവിതശൈലിയിലേക്ക് മാറുകയാണ്. ഇതിന് നമ്മൾ ഓരോരുത്തരും ഉത്തരവാദികളാണ്. അതുകൊണ്ടുതന്നെ മുഴുവൻ രക്ഷകർത്താക്കൾക്കും സാമൂഹിക അവബോധം നൽകേണ്ടതാണ് പരീക്ഷ വിജയം മാത്രം ലക്ഷ്യമാക്കി ജീവിതം പഠിക്കാതെ പഠിപ്പിക്കാതെ മുന്നേറാൻ പ്രേരണ നൽകുന്ന രക്ഷകർത്താക്കൾ തന്നെയാണ് ഇവിടെ പ്രതിസ്ഥാനത്ത് ഉള്ളത് കേരളത്തിൻറെ സാംസ്കാരിക തനിമയും പൈതൃകവും കുടുംബബന്ധത്തിന്റെ ലാളിത്യത്തിൽ നിന്നാണ് ഉണർവേകിയിട്ടുള്ളത് ഒന്നിനും വിട്ടുവീഴ്ച ചെയ്യാതെ മക്കൾക്ക് ആവശ്യമുള്ളതെല്ലാം എത്തിച്ചു നൽകുന്ന രക്ഷകർത്താക്കളെ സംബന്ധിച്ചിടത്തോളം മക്കളെ കുറിച്ചുള്ള ആശയുടെയും പ്രതീക്ഷയിലും ഉള്ള വ്യാകുലതയും അമിതമായ ഉത്കണ്ഠയും അവരെ ജീവിത വിജയത്തിൽ മുന്നിൽ എത്തിക്കുക എന്ന പരമമായ ലക്ഷ്യം കാണാതെ പോകുകയാണ്. വിദ്യാഭ്യാസ വിജയം, ഉയർന്ന ജോലി, ഉയർന്ന ജീവിത നിലവാരം എന്നിവ നേടുന്നതാണ് ജീവിതലക്ഷ്യം എന്നും നമ്മുടെ യുവജനത ധരിക്കുന്നു. കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ലക്ഷ്യപ്രാപ്തിയിൽ എത്താനുള്ള വെമ്പലിൽ അവർ മറന്നുപോകുന്നു. കുടുംബ ബന്ധങ്ങളെ അറിയാതെ സമൂഹത്തെ അറിയാനാവതെ ഉന്നത വിജയം നേടാനായി പരക്കം പായുമ്പോൾ അതിനായുള്ള പ്രയാണത്തിനിടയിൽ എല്ലാ നന്മകളും നഷ്ടപ്പെട്ട് ഒരു മരവിപ്പിനിടയിൽ ശക്തമായ മാനസികം സമർത്ഥത്തിൽ മനസ്സിൻറെ ഒരൽപ്പ സന്തോഷത്തിനും സുഖത്തിനും ആയി മദ്യത്തിനും മയക്കുമരുന്നിനും യുവ സമൂഹം അടിമയാകുന്നു ദേഷ്യം, വെറുപ്പ് തുടങ്ങിയ വികാരങ്ങൾ മയക്കുമരുന്നിന്റെ അടിമത്വത്തിൽ എന്തിനോ ഉള്ള പ്രതികാരമായി മാറുകയും എല്ലാ സാമൂഹിക ചിന്തകൾക്കും എതിരെ ഒരു മാനസിക അവസ്ഥാന്തരം രൂപപ്പെടുന്നു ഈ അവസ്ഥാന്തരമാണ് വെഞ്ഞാറമൂട് സംഭവം അടക്കം മൂല കാരണമായി മാറുന്നത്. ഇതുതന്നെയാണ് കലാലയങ്ങളിൽ റാഗിംഗ് അടക്കമുള്ള സംഭവങ്ങൾക്കും കാരണമാകുന്നത് ഈ സംഭവങ്ങളിലൂടെ മരവിച്ചു നിൽക്കുന്ന മനുഷ്യൻ മനസ്സാക്ഷിക്കു മുന്നിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം വിരൽ ചൂണ്ടുന്നത് എന്തോ നേടാനുള്ള പ്രയാണത്തിൽ നഷ്ടപ്പെടുന്ന കുടുംബ വ്യക്തിബന്ധങ്ങളിൽ അധിഷ്ഠിതമായ സാമൂഹിക പ്രതിബദ്ധതയാണ് ഇതിന് മാറ്റം ഉണ്ടാക്കാൻ ഉള്ള ഒരു എളിയ ശ്രമം നാഷണൽ കോളേജ് ആരംഭിക്കുന്നു ട്രസ്റ്റിന്റെ പ്രഖ്യാപിതമായി Enlighten US ‘O’ lord എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായി ആരംഭിച്ച Leaning is life പ്രോജക്റ്റിന്റെ ഭാഗമായി ആരംഭിക്കുന്ന Enlight ‘O’ National എന്ന് തിരുവനന്തപുരം നാഷണൽ കോളേജ് പ്രിൻസിപ്പൽ Dr. S. A. Shajahan അറിയിച്ചു. തൻറെ 35 വർഷത്തെ ക്യാമ്പസ് ജീവിത അനുഭവത്തിന്റെ വെളിച്ചത്തിൽ Leaning is life എന്ന പ്രോജക്ടിന്റെ തുടർച്ചയാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി ഈ പദ്ധതി ആരംഭിക്കുന്നത്. രണ്ടാംഘട്ടത്തിൽ 1500 ഓളം വരുന്ന ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും ഓറിയന്റേഷൻ രണ്ടാംഘട്ടത്തിൽ നൽകാൻ ഉദ്ദേശിക്കുന്നു എന്നും ഈ പ്രോജക്ടിന്റെ നടത്തിപ്പിനായി മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും സഹായ സഹകരണം ഉണ്ടാകണമെന്ന് Dr. S. A. Shajahan അഭ്യർത്ഥിച്ചു.