തലശ്ശേരി : ലോകത്ത് ഇന്ന് നടക്കുന്ന യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും ലോക മാനവികതയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധവും, റഷ്യ-ഉക്രൈൻ യുദ്ധവുമുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും, ആഭ്യന്തര കലാപങ്ങളും മനുഷ്യ സമൂഹത്തിന് നൽകുന്ന വേദനകൾ ഇല്ലാതാക്കാൻ ഐക്യ രാഷ്ട്ര സഭ ഉൾപ്പെടെയുള്ള സംവിധാനങ്ങളും, ഉത്തരവാദപ്പെട്ട ലോക രാഷ്ട്രങ്ങളും മുൻകൈ എടുക്കണമെന്ന് കെ.എൻ.എം മർകസുദഅ് വ തലശ്ശേരി മണ്ഡലം എൻറിച്ച് കൺവെൻഷൻ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് റബീസ് പുന്നോലിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊ. ശംസുദ്ധീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസർ ആർ. അബ്ദുൽ ഖാദർ സുല്ലമി നേതൃത്വം നൽകി. അഷ്‌റഫ് മമ്പറം, ടി.പി നാസർ, എൻ.എം സലീം, ഫിറോസ് മനയത്ത്, ശരീഫ് മൗലവി, ഖൈറുന്നിസ്സ ഫാറൂഖിയ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി റബീസ് പുന്നോൽ (പ്രസിഡന്റ്) നാസർ ടി. പി (സെക്രട്ടറി) അഷ്‌റഫ് മമ്പറം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.