കണ്ണൂർ: അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ വെളിച്ചം 18 -ാം ഘട്ടം ജില്ലാ പ്രശ്നോത്തരി മൽസരത്തിൽ മടക്കരയുനിറ്റ് ഒന്നാം സ്ഥാനം നേടി ജൂലൈ 14ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന തല മത്സരത്തിന് അർഹരായി. ആയിഷ, ഹലീമ ഒ എന്നിവർ ചേർന്ന ഗ്രൂപ്പാണ് ആണ് മടക്കരയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
കെ എം സുലൈഖ, സൗദ അഷ്റഫ്എന്നിവർ ചേർന്ന കടവത്തൂർ ഗ്രൂപ്പ് രണ്ടാം സ്ഥാനത്തെത്തി.

ഐ.എസ്.എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂർ, വെളിച്ചം ജില്ല കൺവീനർ ഇസ്മാഈൽ ചമ്പാട് ,എം. എസ്.എം ജില്ല സെക്രട്ടറി വി.പി ഷെസിൻ, റഹ്മത്തുള്ള, പി.വി തയ്യിബ, ഒ.ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി