ഭൂരേഖാ തഹസീൽദാറെ എൻ ജി ഒ അസോസിയേഷൻ അനുമോദിച്ചു

Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ഭൂരേഖാ തഹസീൽദാറായി തെരഞ്ഞെടുത്ത നെയ്യാറ്റിൻകര ഭൂരേഖാ തഹസീൽദാർ എ .എസ് ശ്രീകലയെ കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു .

കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി ഷൈജി ഷൈൻ, നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി, എസ്.ആർ. ബിജുകുമാർ, സുരേഷ് കുമാർ, അജയാക്ഷൻ പി.എസ്, അജിത് കുമാർ , ഷിബു എസ്, സുജ കുമാരി, ആറാലുംമൂട് ശബരിനാഥ് എന്നിവർ നേതൃത്വം നൽകി