ഗാന്ധിജിയുടെ ആത്മകഥ വിതരണം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മഹാത്മജിയുടെ ആത്മകഥ വിതരണോദ്ഘാടനം മുൻ എംഎൽ എ വട്ടിയൂർക്കാവ് രവി നിർവ്വഹിച്ചു. ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി മുൻപെന്നത്തെക്കാളും ഇപ്പോൾ വർദ്ധിച്ചിരിക്കയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഗാന്ധിജിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത്.

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ , തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സജീവ് കുമാർ പി., ഗാന്ധി സുരേഷ്, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, കെ.ജെ. റോയ്, ചമ്പയിൽ സുരേഷ്, ഷെറിൻ ഐ.എൽ, സൈലസ്, നെയ്യാറ്റിൻകര സിന്തിൽ, ആദിത്യൻ, അജയാക്ഷൻ പി.എസ്. എന്നിവർ പങ്കെടുത്തു.