തിരുവനന്തപുരം: യൂണിവേഴ്സൽ ഫിലിം മേക്കേഴ്സ് നടത്തിയ 14-ാമത് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളം സിനിമ “റോട്ടൻ സൊസൈറ്റി” മികച്ച കഥയ്ക്കുള്ള അവാർഡ് നേടി.
യൂണിവേഴ്സൽ ഫിലിം മേക്കേഴ്സ് കൗൺസിലും ജെനസിസ് അൾട്ടിമ ദുബായിയും ചേർന്നാണ് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിച്ചത്.

റോയൽ ഹൗസ് ഓഫ് ഷീബ ക്രൗൺ സെനറ്ററും ഗുഡ്വിൽ അംബാസഡറുമായ ഹെർ എക്സലൻസി ലൈല റഹ്ഹൽ എൽ അത്ഫാനി, ഗ്ലോബൽ ബിസിനസ് മീഡിയേറ്റർ ഡോ.മുഹമ്മദ് സുലൈമാൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.
ഔദ്യോഗികമായി 74 നാഷണൽ / ഇൻറർനാഷണൽ മത്സരങ്ങളിൽ എസ് എസ് ജിഷ്ണുദേവ് രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചിത്രം റോട്ടൻ സൊസൈറ്റി പ്രദർശിപ്പിച്ചുകഴിഞ്ഞു. 88 അവാർഡുകൾ വിവിധ കാറ്റഗറിയിൽ ചിത്രം നേടിയെടുത്തു.