കാഴ്ചയുടെ സുവിശേഷം പ്രകാശനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്ര പ്രതിഭ അടൂർ ഗോപാലകൃഷ്ണൻ രചിച്ച കാഴ്ചയുടെ സുവിശേഷം എന്ന ഗ്രന്ഥം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ശശിതരൂർ എം.പി. മുൻ മന്ത്രി എം.എ. ബേബിക്കു നൽകി പ്രകാശനം ചെയ്തു. കാണാൻ സാധിക്കുന്ന കവിതയാണ് സിനിമ എന്ന് വിശ്വസിക്കുന്ന കലാകാരനാണ് അടൂർ എന്ന് പുസ്തകം പ്രകാശനം ചെയ്ത് കൊണ്ട് ശശിതരൂർ എം.പി. പറഞ്ഞു.

മനോരമ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ജോസ് പനച്ചിപ്പുറം സ്വാഗതം പറഞ്ഞു. കെ.എസ്. രവികുമാർ പുസ്തക പരിചയം നടത്തി. എം.എ. ബേബി , പി.കെ. രാജശേഖരൻ എന്നിവരും അടൂരിന്റെ ചലച്ചിത്ര മണ്ഡലത്തെ പ്രകീർത്തിച്ച് സംസാരിച്ചു. അടൂർ മറുപടി പ്രസംഗവും നടത്തി.