വേനൽതുമ്പി ജില്ലാ സംഗമം “മേഘമൽഹാർ” ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Thiruvananthapuram

ഈ വർഷം വെക്കേഷനിൽ വേനൽതുമ്പികളായി വേഷമിട്ട തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ബാല സംഘം കൂട്ടുകാരുടേയും ജില്ലാ സംഗമം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്നു.

മേഘമൽഹാർ എന്നു പേരിട്ട തുമ്പി സംഗമം സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ മുഴുവൻ ബാല സംഘം ഏരിയ കമ്മറ്റികളിലെയും വേനൽതുമ്പികളും ചുവന്ന നിറമുള്ള സ്പൈഡർ മോഡൽ യൂണിഫോം ധരിച്ച് പ്രകടനമായാണ് സ്റ്റേഡിയത്തിൽ പ്രവേശിച്ചത്.

അവതരണ നൃത്തവും , ഇരുളിന്റെ കാടിനെ തീ പിടിച്ചു എന്ന നൃത്ത ശിൽപ്പവും
വേനൽതുമ്പികൾ അവതരിപ്പിച്ചു.
ബാലസംഘം സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കൃഷ്ണൻ മാഷ്, മാധ്യമ പ്രവർത്തകൻ എം.വി. നികേഷ്കുമാർ, സംസ്ഥാന കമ്മിറ്റി ജോയിൻറ് സെക്രട്ടറി
മുഹമ്മദ് അഷ്റഫ്, തിരു. ജില്ലാ കമ്മിറ്റി സെക്രട്ടറി
ദേവിക ബി.എസ്, തിരു. ജില്ലാ കമ്മിറ്റി പ്രസിഡൻറ്
അമൽ ഗിരീഷ്, ജില്ലാ ജോയിൻറ് സെക്രട്ടറി
ആമിന, ജില്ലാ ജോയിൻറ് സെക്രട്ടറി വിഷ്ണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.