ഇടിയങ്ങര എളയാന്‍റെ മസ്ജിദിൽ നടന്ന “സിനർജി” പാരന്‍റിംഗ് ക്ലാസ് ശ്രദ്ധേയമായി

Kozhikode

കോഴിക്കോട് ഇടിയങ്ങര എളയൻ്റെ പള്ളിയിൽ മദ്രസ്സത്തുൽ ഇസ്ലാഹിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണവും പാരൻ്റിംഗ് ക്ലാസും സംഘടിപ്പിച്ചു. ഡോ. ഫർഹ നൗഷാദ് ക്ലാസ് നയിച്ചു. വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്താൻ സഹായകരമാകും വിധം കുടുംബങ്ങളിൽ അനുയോജ്യ സാഹചര്യങ്ങൾ സജ്ജമാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു. റസ ഫൈസി ഖിറാഅത്ത് നടത്തി. മസ്ജിദ് സെക്രട്ടറി ബി.വി മഹ്ബൂബ് അദ്ധ്യക്ഷനായിരുന്നു. മദ്റസ മാനേജർ ഡി.വി. റഫീഖ്, മദ്രസ്സ മുദരിസ് ഹിബ പ്രസംഗിച്ചു.