തൃക്കരിപ്പൂ൪: മെയ് പതിനൊന്നിന് കാസ൪ക്കോട്നടക്കുന്ന വെളിച്ചം ഖു൪ആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ പഠിതാക്കളുടെ സംസ്ഥാന സംഗമം വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരണ യോഗം തൃക്കരിപ്പൂ൪ സലഫി മസ്ജിദിൽ നടന്നു. ഐ എസ് എം സംസ്ഥാന ജന: സെക്രട്ടറി ശുകൂ൪ സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്തു. കെ എൻ എം ജില്ലാ പ്രസിഡന്‍റ് ഡോ: കെ പി അഹമദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ എ പി സ്വാഗത സംഘം കരട് രേഖ അവതരിപ്പിച്ചു.
വെളിച്ചം പഠന പദ്ധതിയുടെ വിശദീകരണം സംസ്ഥാന കൺവീന൪ കെ എം എ അസീസ് നൽകി. സംസ്ഥാന സെക്രട്ടറി ശംഷീ൪ കൈതേരി, ടി പി മുസ്തഫ പയ്യന്നൂ൪,അലി സലഫി,നജ്മുദ്ദീൻ സ്വലാഹി കെ ടി ആശംസയ൪പ്പിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്‍റ് അക്ബര്‍ എ ജി സ്വാഗതവും സെക്രട്ടറി ഹാഷിം കൊല്ലംപാടി നന്ദിയും പറഞ്ഞു. ആദിൽ അത്വീഫ് സ്വലാഹി ഉദ്ബോധനം നടത്തി. മുനീ൪ പാട്ടില്ലത്ത് നീലേശ്വരം ചെയ൪മാനും മുനീ൪ കെ സി പടന്ന ജന: കൺവീനറും മുത്തലിബ് തൃക്കരിപ്പൂ൪ ട്രഷററുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ഡോ: കെ പി അഹമദ് മുഖ്യ രക്ഷാധികാരിയായ സ്വാഗത സംഘത്തില്‍ സൈനുദ്ദീന്‍ എ പി വ൪ക്കിങ്ങ് ചെയ൪മാനായും അക്ബ൪ എ ജി വ൪ക്കിങ്ങ് കൺവീനറായും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിററികൾക്കും രൂപം നൽകി. ഹാരിസ് ചേരൂ൪, ഇബ്രാഹിം കെ പി, ഷാഹുൽ ഹമീദ് പടന്ന, ശംസുദ്ദീൻ നീലേശ്വരം, മുഹമ്മദ് കുഞ്ഞി ലിപ്ടൺ, ഹിഷാം പട്ടേൽ, സഫറലി ചന്തേര, അബ്ദു സത്താ൪ മീരാൻ, അബ്ദുള്‍ നാസ൪ ബി സി, അഷറഫ് സോളാ൪, എം വി സി മുഹമ്മദ് കുഞ്ഞി, ഹംസ കെ ഇ, സിറാജ് സംബന്ധിച്ചു.