കാസര്‍കോട്: നവജാത ശിശുവിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പഞ്ചിക്കലില്‍ ആണ് ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ദേലംപാടി പഞ്ചിക്കല്‍ എസ് വി എ യുപി സ്‌കൂളിന്റെ വരാന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന്റെറ ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ വരാന്തയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ അന്വേഷിച്ചെത്തിയത്.
വിവരമറിഞ്ഞ് എത്തിയ ആദൂര്‍ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.