ആലപ്പുഴ: ഭര്‍ത്താവിന്റെ ചിതയെരിഞ്ഞു തീരും മുന്‍പ് ഭാര്യയും മരിച്ചു. ചേര്‍ത്തലയില്‍ ആറാട്ടുപുഴ കള്ളിക്കാടോ കൂട്ടുങ്കല്‍ സഹദേവനും ഭാര്യ സതിയമ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
കഴിഞ്ഞ ദിവസം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സഹദേവന്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. എഴുപത്തിയൊന്നു വയസ്സായിരുന്നു അദ്ദേഹത്തിന്. വൈകുന്നേരം മൂന്ന് മണിക്കായിരുന്നു സഹദേവന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് കിടപ്പു രോഗിയായ സതിയമ്മയും (68) മരിച്ചത്. മക്കള്‍: ഷാജിക്കുട്ടന്‍, ശാന്റിമോള്‍, ഷാബു. മരുമക്കള്‍: അനിത, സജീവ്, കാര്‍ത്തിക.