കേരള കാര്‍ഷിക സര്‍വ്വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Thrissur

തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇപഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇലേണിംഗ്) ‘മണ്ണ് സംരക്ഷണവും പരിപാലനവും’ (Soil Health Management) എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌റ്റേഷന്‍ ഫോറം പൂരിപ്പിച്ചു ൗെയാശ േചെയ്യേണ്ടതാണ് .

രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി : 2023 ഓഗസ്റ്റ് 8. കോഴ്‌സുകള്‍ 2023 ഓഗസ്റ്റ് 9ന് തുടങ്ങുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് celkau@gmail.comലേക്ക് ഇമെയില്‍ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.