തൃശ്ശൂര്‍: കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. പേരാമംഗലം അമ്പലക്കാവില്‍ അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് (35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍ 9 എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ അടുത്തുനിന്ന് ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ പായയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 12 ദിവസം മുന്‍പാണ് സുമേഷ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. ഇവരുടെ 9 വയസ്സുകാരനായ മകന്‍ ഓട്ടിസം ബാധിതനായിരുന്നു. ഏറെ വൈകിയിട്ടും വീട് തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പേരാമംഗലം പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.